NEW MEDIA CHANNEL [IP TV]


    Entertainment


നന്മയുടെ പാഠവുമായി കുട്ടികള്‍ ആഘോഷിയ്ക്കുന്ന ക്രയോണ്‍സ്

Create Date : 19/08/2016

By :  crayons malayalam movie review

    Navigation



    Specials













പിന്നെയും കുട്ടികള്‍ ആഘോഷമാക്കുന്ന ഒരു ചിത്രം കൂടി തിയേറ്ററില്‍ . നന്മയുടെ പാഠമാണ് ക്രയോണ്‍സ് എന്ന ഈ സിനിമ . കുട്ടികള്‍രക്ക് മാത്രമല്ല , മുതിര്‍ന്നവര്‍ക്കും ഒരുപോലെ മുഷിപ്പില്ലാതെ കണ്ടിരിയ്ക്കാന്‍ പാകത്തിലാണ് സംവിധായകന്‍ ഈ ചിത്രം ഒരുക്കിയിരിയ്ക്കുന്നത് . ആദ്യ സംരംഭത്തിലൂടെ സൂപ്പര്‍ സ്റ്റാറുകളില്ലാതെ സൂപ്പറായൊരു സിനിമ സജിന്‍ലാല്‍ മലയാള സിനിമയ്ക്ക് മുതല്‍ക്കൂട്ടാകുമെന്നതില്‍ സംശയമില്ല . 

ഇതൊരു ലോ ബജറ്റ് കുട്ടികളുടെ ചിത്രമാണ് . ബിഗ് ബജറ്റ് താര ചിത്രങ്ങളുമായി  താരതമ്യം ചെയ്യാതെ ക്രയോണ്‍സ് സിനിമ തിയേറ്ററില്‍ കാണണമെന്ന് സജിന്‍ലാല്‍ ഫെയ്‌സ്ബുക്കില്‍ റിലീസിനു മുമ്പ് പോസ്റ്റിട്ടിരുന്നു . അമിത  പ്രതീക്ഷകളില്ലാതെ റിലീസിന്റെ ആദ്യ ദിനമെത്തിയ പ്രേക്ഷകര്‍ വളരെയധികം സന്തോഷത്തിലാണ് . ഏറെക്കാലത്തിനു ശേഷം മികച്ച ഒരു സിനിമ കാണാന്‍ കഴിഞ്ഞ ആഹ്ലാദത്തിലാണ് ആദ്യ ഷോയിലെ പ്രേക്ഷകര്‍ തിയേറ്റര്‍ വിട്ടത് . സ്വാഭാവിക രീതിയില്‍ ചിത്രീകരിച്ച മനോഹരമായ ഗാനങ്ങളും സംവിധാന മികവും ചിത്രത്തിനെ മറ്റ് പരസ്യങ്ങളില്ലാതെ തന്നെ വിജയ വാരങ്ങള്‍ പിന്നിടാന്‍ സഹായകമായി . ഇനി ക്രയോണ്‍സ് സിനിമയുടെ ദിനങ്ങള്‍ .

ക്രയോണ്‍സ് വെരുമൊരു കുട്ടിക്കഥയല്ല . ഈ കലാമൂല്യമുള്ള ചിത്രം ദേശീയ അവാര്‍ഡിന്റെ അന്തിമ പട്ടികയില്‍ ഇന്ത്യയിലെ മറ്റ് ഭാഷാ ചിത്രങ്ങള്‍ക്കൊപ്പം ഇടം നേടിയത് ക്രയോണ്‍സ് ടീമിനുള്ള അംഗീകാരമാണ് . ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച കുട്ടിതാരങ്ങളുടെ അഭിനയമികവും വിസ്മരിയ്ക്കാനാകില്ല . നടി സോണിയ മികച്ച പെര്‍ഫോമന്‍സും എടുത്തു പറത്തക്കതാണ് . മറ്റ് അഭിനേതാക്കളും അവരുടെ വേഷങ്ങള്‍ നന്നായി കൈകാര്യം ചെയ്തു .


ക്രയോണ്‍സ് സിനിമയുടെ കഥ ചുരുക്കത്തില്‍ 

നഗരവല്‍ക്കരണ ഭീഷണിക്കിടയിലും പച്ചപ്പിന്റെ തലയെടുപ്പോടുകൂടി നില്‍ക്കുന്ന കേരളത്തിലെ ഒരു ഗ്രാമം. ഇവിടെ താമസിക്കുന്ന ഒരു തനി നാടന്‍ കുടുംബത്തിന്റെയും പച്ചപ്പരിഷ്‌കാരികളുടെ കുടുംബത്തിന്റെയും കഥ പറയുന്ന ചിത്രമാണ് ക്രയോണ്‍സ്. ദുബായ് മീഡിയ സിറ്റിയിലെ ക്രിയേറ്റീവ് ഡയറക്ടറായിരുന്ന സജിന്‍ ലാലിന്റെ ആദ്യ സംവിധാന സംരംഭമാണിത്. ഡിസര്‍ട്ട് ഡ്രീംസ് ഫിലിംസ്, മീഡിയ ആന്റ് ഈവന്റിന്റെ ബാനറിലാണ് ചിത്രം നിര്‍മ്മിച്ചത് .

കെട്ടിടനിര്‍മ്മാണ തൊഴിലാളിയാണ് സൈമണ്‍. ഭര്‍ത്താവിനും മക്കള്‍ക്കും വേണ്ടി ജീവിതം മാറ്റിവച്ച സാധാരണ വീട്ടമ്മ സോണിയാണ് ഭാര്യ. ഇവര്‍ക്ക് തങ്കക്കുടം പോലുള്ള രണ്ട് ആണ്‍മക്കളുണ്ട്. ഗ്രാമത്തിലെ പൊതുവിദ്യാലയത്തിലെ വിദ്യാര്‍ത്ഥികളായ സാം, സിം എന്നീ ചുണക്കുട്ടികള്‍. നാളെയെക്കുറിച്ച് വേവലാതിയില്ലാതെ പ്രകൃതിയോടിണങ്ങി ജീവിക്കുന്ന കുടുംബം സന്തോഷത്തിലാണ്.
അയല്‍വാസികളായ പ്രകാശ്ദേവും അനാമികയും കോര്‍പ്പറേറ്റ് സ്ഥാപനത്തിലെ ഉദ്യോഗസ്ഥരാണ്. ഒരു മൗസ് ക്ലിക്കില്‍ ലോകം അടുത്തറിയുന്നവര്‍. ഋഷിയും അരുന്ധതിയുമാണ് മക്കള്‍. നഗരത്തിലെ മുന്തിയ സ്‌കൂളിലാണ് കുട്ടികളുടെ വിദ്യാഭ്യാസം. കുട്ടികളുടെ മേല്‍നോട്ടത്തിന് ഒരു ആയയെയും ഏര്‍പ്പാടാക്കിയിട്ടുണ്ട്. ഓവര്‍ടൈം ജോലിയിലൂടെ ബാങ്ക് ബാലന്‍സ് വര്‍ദ്ധിപ്പിക്കാനുള്ള നെട്ടേട്ടത്തിനിടയില്‍ കുടുംബ ബന്ധങ്ങളുടെ നൂലിഴ പൊട്ടുന്നത് ഈ ന്യൂജനറേഷന്‍ പേരന്റ്സ് അറിയാതെ പോകുന്നു.

ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെട്ടാല്‍ എല്ലാമായി എന്നു വിശ്വസിക്കുന്ന ഇന്നത്തെ തലമുറയുടെ പ്രതിനിധിയാണ് പ്രകാശ് ദേവ്.
സൈമണിന്റെ കുടുംബവുമായി അടുത്തിടപഴകാനുള്ള സാഹചര്യം വന്നതോടുകൂടി പ്രകാശ്ദേവ്-അനാമിക ദമ്പതികളുടെ ജീവിതം കൂടുതല്‍ പ്രതിസന്ധിയിലൂടെ കടന്നുപോകുന്നു.
വീട്ടുകാരുടെ അതിര്‍വരമ്പുകള്‍ ലംഘിച്ച് ഋഷി സാമിന്റെയും സിമ്മിന്റെയും ആത്മാര്‍ത്ഥ സുഹൃത്താകുന്നു. മറ്റൊരു ഐ.ടി. പ്ര?ഫഷണല്‍ ദമ്പതികളുടെയും സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെയും ഇടപെടല്‍ ഋഷിയുടെ അച്ഛനെയും അമ്മയെയും സങ്കീര്‍ണമായ പ്രശ്നങ്ങളിലേക്ക് തള്ളിവിടുന്നു. തുടര്‍ന്ന് അത്യന്തം സസ്പെന്‍സ് നിറഞ്ഞ കഥാമുഹൂര്‍ത്തങ്ങളുടെ ചുരുളഴിയുന്നു.
സോണിയ (സോണി), ബോബന്‍ ആലുമ്മൂടന്‍ (ഐ.ടി. പ്ര?ഫഷണല്‍), ദിനേശ് പണിക്കര്‍ (സ്‌കൂള്‍ പ്രിന്‍സിപ്പല്‍), ബിനു അടിമാലി (സൈമണ്‍), ഡോ. ഫയാസ് അസീസ് (പ്രകാശ്ദേവ്), സംഗീത ബക്കര്‍ (അനാമിക), ഷെറിന്‍ മഞ്ചേരി (ഐ.ടി. ഉദ്യോഗസ്ഥ), മാസ്റ്റര്‍ ധനഞ്ജയ് (ഋഷി), മാസ്റ്റര്‍ ശബരീകൃഷ്ണന്‍ (സാം), മാസ്റ്റര്‍ സിബിന്‍ സക്കറിയ (സിം), ദേവിശ്രീ (അരുന്ധതി) എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സുനിത പറവൂര്‍, അഷ്റഫ് പേഴുമ്മൂട്, അപ്സര ശിവപ്രസാദ്, ദിനേശ് വിളക്കുംപാറ എന്നിവരും ചിത്രത്തിലെ താരങ്ങളാണ്.
ബാലതാരമായെത്തി മലയാളത്തിലും തമിഴിലും തെലുങ്കിലും നായികയായി തിളങ്ങിയ നടി സോണിയയുടെയും നടന്‍ ബോബന്‍ ആലുമ്മൂടന്റെയും സിനിമയിലേക്കുള്ള തിരിച്ചുവരവിനും നൂറോളം പുതുമുഖങ്ങളുടെ വിവിധ മേഖലകളിലേക്കുള്ള അരങ്ങേറ്റത്തിനും ക്രയോണ്‍സ് സാക്ഷ്യം വഹിക്കുന്നു.

കേരള കാര്‍ഷിക സര്‍വകലാശാലയുടെ കലാപ്രതിഭ പട്ടവുമായി യു.എ.ഇ.യില്‍ കലാരംഗത്തും ബിസിനസിലും സജീവസാന്നിധ്യമായ ഡോ. എം. ഫയാസ് അസീസ് എഴുതിയ കഥയെ ആസ്പദമാക്കിയാണ് ക്രയോണ്‍സ് ഒരുങ്ങുന്നത്. ഹയര്‍ സെക്കന്‍ഡറി അധ്യാപകന്‍ അനില്‍ കെ.വി.യാണ് സംഭാഷണം രചിച്ചത് . ഗാനങ്ങള്‍ ജനപ്രിയ ഗാനരചയിതാവ് ചുനക്കര രാമന്‍കുട്ടിയും നവാഗതനായ എം.കെ. ശ്രീകുമാറും രചിച്ചു. ചലച്ചിത്ര പിന്നണിഗായകനായ രവിശങ്കര്‍ ഈ ചിത്രത്തിലൂടെ ആദ്യമായി സംഗീത സംവിധായകനായി . പ്രശസ്ത ക്യാമറാമാന്‍ എസ്. കുമാറിന്റെ ശിഷ്യനായ രാജീവ് വിജയ് ആണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.

പഴമയുടെ ഇമ്പവും പുതിയ തലമുറയുടെ സംഗീതാഭിരുചിയും സമന്വയിക്കുന്ന ക്രയോണ്‍സിലെ ഗാനങ്ങള്‍ രവിശങ്കര്‍, കൊല്ലം മോഹന്‍, ഭദ്ര, ശിവാനി, അഞ്ജന, ആര്യന്‍, വിതുരാജ്, ആദിത്യ, അപ്സര ശിവപ്രസാദ്, സ്വാതിലക്ഷ്മി എന്നിവരാണ് ആലപിച്ചത്.



Entertainment



➲  ഒ.വി.എം പ്രൊഡക്ഷന്‍സിന്റെ കരിയിലക്കാറ്റ്

➲  രാജേഷ് വടകോടിന്റെ ഹ്രസ്വ ചിത്രം - ദാസ്

➲  സാഗരം ഫിലിം കമ്പനിയുടെ ബഹുഭാഷ ചിത്രം അഗല്യ

➲   ദി ക്രാബ് ഉടന്‍ തിയേറ്ററിലെത്തുന്നു

➲  തിരിച്ചറിവ് ട്രെയ്‌ലര്‍ റിലീസായി , യു ട്യൂബില്‍ കാണാം

➲  കാംബോജിയില്‍ പ്രണയം പെയ്തിറങ്ങുന്നു ; ക്ലാസിക്കല്‍ ഹിറ്റ് പ്രതീക്ഷയില്‍ സിനിമാ പ്രേമികള്‍

➲  വിനോദ് മങ്കര മികച്ച ഗാനരചയിതാവ് : കാംബോജിയിലെ ഗാനം കേള്‍ക്കാം , കാണാം .............

➲  'ഓണം' ഫ്രീക്ക് ഡാ...

➲  സീബ്രാവരകള്‍ മലയാളം സിനിമയുടെ പൂജ വീഡിയോ

➲  നന്മയുടെ പാഠവുമായി കുട്ടികള്‍ ആഘോഷിയ്ക്കുന്ന ക്രയോണ്‍സ്






    Events







    Nadum Nagaravum










Navigation

Home
Headlines
Keralam
Entertainment
Programmes
Interviews
Election
Women
Events
Special
Pravasi
Tourism
Agriculture
Banking



Business
Health
Food
Festival
Campaign
Life
Shopping
Sports
Youth
Nadum Nagaravum

Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Site

About us
Malayalam Font
Advertisement Policy
Privacy Policy
Contact Us
Follow us on

               


Links





    Player takes 30 sec to load the channel. Please wait...,   If you have any problems in watching Online Live Channel, Please download Adobe Flash Player



    © All Rights Reserved in Weblokam TV,   Website designed and developed by - RoyalStar
.

Back to Top