NEW MEDIA CHANNEL [IP TV]


    Entertainment


'ഓണം' ഫ്രീക്ക് ഡാ...

Create Date : 29/08/2016

By : 

    Navigation    Specials

ഫ്രീക്ക് ഓണം ഓഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു; കേരളം ഏറ്റുപാടാന്‍ ഒരുങ്ങി 'ഓണം' ഫ്രീക്ക് ഡാ...


തിരുവനന്തപുരം: തിരുവനന്തപുരത്തെ ഒരു കൂട്ടം കലാകാരന്‍മാരുടെ നേതൃത്വത്തില്‍ രൂപീകരിച്ച ടീം തലസ്ഥാനം മ്യൂസിക് ബാന്‍ഡിന്റെ ആദ്യ സംഗീത സംരംഭമായ ഫ്രീക്ക് ഓണം മ്യൂസിക് ആല്‍ബത്തിന്റെ ഓഡിയോ ഗാനം യൂട്യൂബില്‍ റിലീസ് ചെയ്തു. ഓണപ്പാട്ടുകളുടെ ചരിത്രത്തില്‍ ആദ്യമായി ഫ്രീക്കന്‍മാര്‍ക്കായി ഒരു മ്യൂസിക് ആല്‍ബം എന്ന ആശയം മുന്‍നിര്‍ത്തിയാണ് ടീം തലസ്ഥാനം ഫ്രീക്ക് ഓണം പുറത്തിറക്കിയിരിക്കുന്നത്. ഓണം ആഘോഷിക്കാന്‍ ഒരുങ്ങുന്ന ഓരോ മലയാളിയുടെയും മുന്നില്‍ വര്‍ത്തമാനകാല കേരളത്തിന്റെ പരിച്ഛേദം തുറന്നുകാട്ടാനാണ് ഫ്രീക്ക് ഓണത്തിലൂടെ അണിയറ പ്രവര്‍ത്തകരുടെ ശ്രമം. ഓണത്തിന്റേതായ നന്മകളെല്ലാം അസ്തമിച്ചുപോയ ഒരു കാലഘട്ടത്തില്‍, മാവേലിനാടിന്റെ പ്രസക്തി വ്യക്തമാക്കുന്നതിനൊപ്പം മാറിവരുന്ന കേരളീയ സംസ്‌കാരത്തിന്റെ പ്രതിഫലനവും ഈ ഗാനത്തില്‍ ദര്‍ശിക്കാനാകും. മാധ്യമപ്രവര്‍ത്തകനായ പ്രജോദ് കടയ്ക്കല്‍ രചിച്ച ഗാനത്തിന് സംഗീതം പകര്‍ന്നിരിക്കുന്നത് പ്രശസ്ത ചലച്ചിത്ര സംഗീത സംവിധായകനായ ജയന്‍ പിഷാരടിയാണ്. സജി സുരനും ജയന്‍ പിഷാരടിയും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. തുമ്പപ്പൂവിന്റെ പുഞ്ചിരിയും പാണന്റെ പഴമൊഴിപാട്ടുകളും മലനാടിന്റെ നേരുകളും കാലം കനിഞ്ഞു നല്‍കിയ കാടും പുഴകളും പ്രകൃതിഭംഗിയും നഷ്ടപ്പെടുത്തി സ്ത്രീസുരക്ഷപോലും ചോദ്യം ചെയ്യപ്പെട്ട് അനുദിനം സ്വയം അപമാനിതമാകുന്ന ദൈവത്തിന്റെ സ്വന്തം നാട്ടില്‍ മാവേലിയെപ്പോലും കളിക്കോലമാക്കി ഓണം ആഘോഷിക്കുന്നതിന്റെ യുക്തിയെ ഫ്രീക്ക് ഓണം ചോദ്യം ചെയ്യുന്നു. കച്ചവടവത്കരണം അതിന്റെ എല്ലാ ആസുരഭാവങ്ങളോടെയും കേരളത്തെ കീഴടക്കുമ്പോള്‍ ഇവിടെ ചില നന്മകള്‍ അവശേഷിച്ചിരുന്നു എന്ന ഓര്‍മപ്പെടുത്തലും ഫ്രീക്ക് ഓണം പകര്‍ന്നു നല്‍കുന്നു. പതിവ് മെലഡി ഓണപ്പാട്ടുകളില്‍നിന്നും വിഭിന്നമായി താളമേളങ്ങളുടെ അകമ്പടിയോടെയും ഇമ്പമാര്‍ന്ന സംഗീതത്തോടെയും കാവ്യാത്മകമായ വാക്കുകളിലൂടെയും വേറിട്ട ആലാപനശൈലിയിലൂടെയും ഫ്രീക്ക് ഓണം ശ്രദ്ധേയമാവുകയാണ്. ടീം തലസ്ഥാനത്തിന്റെ ബാനറില്‍ ജിനോ ജോസഫ്, മനു മാധവന്‍, ജയേഷ് എല്‍.ആര്‍, റിയാസ് ഹക്കിം, വിപിന്‍ മക്കേല്‍, ദില്‍ജിത്ത്, പട്ടം സനിത്, ഡോ.അരുണന്‍ രാമവാര്യര്‍, സ്വാതി സി.നായര്‍ എന്നിവരും ഫ്രീക്ക് ഓണത്തിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ആഗസ്റ്റ് 28നു തിരുവനന്തപുരം കനകക്കുന്നില്‍ നടന്ന ചടങ്ങില്‍ ടീം തലസ്ഥാനത്തിന്റെ വെബ്‌സൈറ്റ് ലോഞ്ചിങ്ങും ബാന്‍ഡ് പ്രഖ്യാപനവും കെ.മുരളീധരന്‍ എം.എല്‍.എ നിര്‍വഹിച്ചു. ചടങ്ങില്‍ വച്ച് ഫ്രീക്ക് ഓണം ഓഡിയോ സി ഡി സംവിധായകന്‍ ആര്‍.എസ് വിമല്‍ നടന്‍ അരിസ്റ്റോ സുരേഷിന് നല്‍കി പ്രകാശനം ചെയ്തു. Entertainment➲   റെഡ് സിഗ്നല്‍ ട്രാഫിക് ബോധവല്‍ക്കരണ സിനിമയുടെ ഓഡിയോ റിലീസ് ചെയ്തു

➲   ഷാനു ഫ്രീക്കന്‍സിലെ ഉപനായകന്‍

➲  ഒ.വി.എം പ്രൊഡക്ഷന്‍സിന്റെ കരിയിലക്കാറ്റ്

➲  രാജേഷ് വടകോടിന്റെ ഹ്രസ്വ ചിത്രം - ദാസ്

➲  സാഗരം ഫിലിം കമ്പനിയുടെ ബഹുഭാഷ ചിത്രം അഗല്യ

➲   ദി ക്രാബ് ഉടന്‍ തിയേറ്ററിലെത്തുന്നു

➲  തിരിച്ചറിവ് ട്രെയ്‌ലര്‍ റിലീസായി , യു ട്യൂബില്‍ കാണാം

➲  കാംബോജിയില്‍ പ്രണയം പെയ്തിറങ്ങുന്നു ; ക്ലാസിക്കല്‍ ഹിറ്റ് പ്രതീക്ഷയില്‍ സിനിമാ പ്രേമികള്‍

➲  വിനോദ് മങ്കര മികച്ച ഗാനരചയിതാവ് : കാംബോജിയിലെ ഗാനം കേള്‍ക്കാം , കാണാം .............

➲  'ഓണം' ഫ്രീക്ക് ഡാ...


    Events    Nadum Nagaravum


Navigation

Home
Headlines
Keralam
Entertainment
Programmes
Interviews
Election
Women
Events
Special
Pravasi
Tourism
Agriculture
BankingBusiness
Health
Food
Festival
Campaign
Life
Shopping
Sports
Youth
Nadum Nagaravum

Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Site

About us
Malayalam Font
Advertisement Policy
Privacy Policy
Contact Us
Follow us on

               


Links

    Player takes 30 sec to load the channel. Please wait...,   If you have any problems in watching Online Live Channel, Please download Adobe Flash Player    © All Rights Reserved in Weblokam TV,   Website designed and developed by - RoyalStar
.

Back to Top