NEW MEDIA CHANNEL [IP TV]


    Entertainment


സാഗരം ഫിലിം കമ്പനിയുടെ ബഹുഭാഷ ചിത്രം അഗല്യ

Create Date : 09/05/2017

By :  എ.എസ് പ്രകാശ്

    Navigation



    Specials












* സോണിയ അഗര്‍വാള്‍ കേന്ദ്രകഥാപാത്രമാകുന്നു
* സംവിധാനം മലയാളിയായ ഷിജിന്‍ലാല്‍
* മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളില്‍ നിര്‍മ്മാണം

ദക്ഷിണേന്ത്യയിലെ പ്രമുഖ പരസ്യ നിര്‍മ്മാണ കമ്പനിയായ സാഗരം ഫിലിം കമ്പനി സിനിമ നിര്‍മ്മാണരംഗത്ത് സജീവമാകുന്നു.ഹോളിവുഡ് സ്‌റ്റൈലില്‍ വ്യത്യസ്തത പുലര്‍ത്തുന്ന അഗല്യ എന്ന ബിഗ് ബജറ്റ് ബഹുഭാഷാ ചിത്രമാണ് ആദ്യ സിനിമാ സംരംഭം. പരസ്യ ചിത്ര സംവിധായകനായ ഷിജിന്‍ലാല്‍ അഗല്യ ഒരുക്കുന്നു. മലയാളിയായ ഷിജിന്‍ലാലിന്റെ ഈ ആദ്യ സിനിമയില്‍ തെന്നിന്ത്യന്‍ താരസുന്ദരി സോണിയ അഗര്‍വാള്‍ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിയ്ക്കുന്നു.

ചെന്നൈ എ.വി.എം സ്റ്റുഡിയോയില്‍ നടന്ന പൂജാ ചടങ്ങില്‍ തമിഴ് സിനിമാരംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.നവാഗതനായ മലയാളിയ്ക്ക് ആദ്യമായാണ് കോടികള്‍ ചെലവഴിച്ചു നിര്‍മ്മിയ്ക്കുന്ന അഞ്ച് ഭാഷകളിലുള്ള സിനിമ സംവിധാനം ചെയ്യാന്‍ അവസരം ലഭിയ്ക്കുന്നത്.ഷിജിന്‍ലാല്‍ സംവിധാനം ചെയ്യുന്ന അഗല്യ മലയാളം,തമിഴ്,കന്നഡ,തെലുങ്ക്,ഹിന്ദി എന്നീ ഭാഷകളിലാണ് നിര്‍മ്മാണം.ഇതൊരു സ്ത്രീപക്ഷ ഹൊറര്‍ ചിത്രമാണ്.ഹോളിവുഡ് സാങ്കേതിക വിദഗ്ദ്ധരും അണിയറ പ്രവര്‍ത്തകരിലുണ്ട്. കാടിന്റെ പശ്ചാത്തലത്തില്‍ സ്‌പെഷ്യല്‍ എഫക്റ്റുകളോടെ വരുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍ കേരളവും തമിഴ്‌നാടുമാണ്. കഥ,തിരക്കഥ,സംഭാഷണം ഷിബിന്‍ ഷായാണ് രചിച്ചത്.


കാതല്‍ കൊണ്ടേന്‍,7 ജി റെയ്‌ബോ കോളനി എന്നീ ചിത്രങ്ങളിലൂടെ കോളിവുഡ് പ്രേമികളുടെ മനസ് കീഴടക്കിയ സോണിയ അഗര്‍ വാളിന്റെ കരിയറിലെ ഏറ്റവും മികച്ച വേഷമാണ് അഗല്യ എന്ന ചിത്രത്തിലെ ടൈറ്റില്‍ ക്യാരക്റ്റര്‍. ഈ സിനിമയിലെ നിര്‍ണ്ണായ വേഷം മലയാളം സിനിമയിലെ ജനപ്രിയ നായകന്‍ അവതരിപ്പിയ്ക്കും. ഈ താരത്തിന്റെ പേര് തല്‍ക്കാലം സസ്‌പെന്‍സില്‍ നിര്‍ത്താനാണ് ചിത്രത്തിന്റെ അണിയറ ശില്പികളുടെ തീരുമാനം. ചിത്രത്തിന്റെ അഞ്ച് ഭാഷാ പതിപ്പിലും അവിടത്തെ പ്രേക്ഷക പ്രീതി നേടിയ സഹതാരങ്ങളെ കാസ്റ്റ് ചെയ്യും. എല്ലാഭാഷകളിലും അഗല്യയായെത്തുന്നത് സോണിയ അഗര്‍വാളാണ്. സോണിയ അഗര്‍വാളിന്റെ ആദ്യ ഹൊറര്‍ ചിത്രവുമാണിത്. സാഗരം ഫിലിം കമ്പനിയുടെ ബാനറില്‍ ഷിജിന്‍ ലാല്‍ സംവിധാനം ചെയ്യുന്ന ബഹുഭാഷാ ചിത്രമായ അഗല്യയുടെ അണിയറ പ്രവര്‍ത്തനങ്ങള്‍ പുരോഗമിയ്ക്കുന്നു.



Entertainment



➲  ഒ.വി.എം പ്രൊഡക്ഷന്‍സിന്റെ കരിയിലക്കാറ്റ്

➲  രാജേഷ് വടകോടിന്റെ ഹ്രസ്വ ചിത്രം - ദാസ്

➲  സാഗരം ഫിലിം കമ്പനിയുടെ ബഹുഭാഷ ചിത്രം അഗല്യ

➲   ദി ക്രാബ് ഉടന്‍ തിയേറ്ററിലെത്തുന്നു

➲  തിരിച്ചറിവ് ട്രെയ്‌ലര്‍ റിലീസായി , യു ട്യൂബില്‍ കാണാം

➲  കാംബോജിയില്‍ പ്രണയം പെയ്തിറങ്ങുന്നു ; ക്ലാസിക്കല്‍ ഹിറ്റ് പ്രതീക്ഷയില്‍ സിനിമാ പ്രേമികള്‍

➲  വിനോദ് മങ്കര മികച്ച ഗാനരചയിതാവ് : കാംബോജിയിലെ ഗാനം കേള്‍ക്കാം , കാണാം .............

➲  'ഓണം' ഫ്രീക്ക് ഡാ...

➲  സീബ്രാവരകള്‍ മലയാളം സിനിമയുടെ പൂജ വീഡിയോ

➲  നന്മയുടെ പാഠവുമായി കുട്ടികള്‍ ആഘോഷിയ്ക്കുന്ന ക്രയോണ്‍സ്






    Events







    Nadum Nagaravum










Navigation

Home
Headlines
Keralam
Entertainment
Programmes
Interviews
Election
Women
Events
Special
Pravasi
Tourism
Agriculture
Banking



Business
Health
Food
Festival
Campaign
Life
Shopping
Sports
Youth
Nadum Nagaravum

Thiruvananthapuram
Kollam
Pathanamthitta
Alappuzha
Kottayam
Idukki
Ernakulam
Thrissur
Palakkad
Malappuram
Kozhikode
Wayanad
Kannur
Kasaragod
Site

About us
Malayalam Font
Advertisement Policy
Privacy Policy
Contact Us
Follow us on

               


Links





    Player takes 30 sec to load the channel. Please wait...,   If you have any problems in watching Online Live Channel, Please download Adobe Flash Player



    © All Rights Reserved in Weblokam TV,   Website designed and developed by - RoyalStar
.

Back to Top